Sunday, December 29, 2013

മുത്തശ്ശി മാമ്പഴം

മണമുള്ള കാറ്റിന്റെ  മാധുര്യം തേടി 
മാഞ്ചോട്ടിലെത്തി   കിതച്ചു നില്‍ക്കെ 
മാമ്പഴക്കുഞ്ഞുങ്ങൾ അത്രയും ചില്ലമേല്‍ 
ആടിക്കളിച്ചു ചിരിച്ചു നിന്നു .
കളി ചിരിയെന്തിനെന്‍  പാദങ്ങളില്‍ നോക്കി  
 കളിയാക്കുവതെന്തേ  മാമ്പഴമേ 
കുട്ടിയാം ഞാനിത്ര  കുഞ്ഞായതെന്‍  
കുറ്റമല്ലലോ ഞാന്‍ വളരുകില്ലേ .. :-(
മാമ്പഴച്ചാറിന്റെ  ഗന്ധം പരത്തി 
കൊതിപ്പിച്ചതത്രയും നീ അല്ലയോ ??
എന്നിട്ടുമെന്തിനി മുത്തശ്ശി മാമ്പഴം 
ഞെട്ടറ്റു വീഴാതിരിപ്പു കൊമ്പില്‍ .
ഇന്നലെ വന്നതും മാമ്പഴം കട്ടതും 
ഞാനല്ലെന്റെട്ടൻ  കുട്ടനത്രേ .
കുട്ടിയല്ലേ ഞാന്‍ കാത്തിരിക്കാം 
നിന്‍ ചോട്ടിലൊരു മാമ്പഴം വീഴും വരെ.
പരിഭവം കണ്ണീരായി വഴിമാറുമാനേരം 
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി .
ഞെട്ടറ്റു  വീഴവെ, മണ്ണില്‍ പതിയവേ,
കൊതിയൂറും മനമൊന്നു ചിരിച്ചു മെല്ലെ .
.........................................................................
:-) :-)
 
ഈമ്പിക്കുടിക്കവേ ചുണ്ടിലായൂറിയ 
മാമ്പഴച്ചാറിന്നോരോര്മ്മയായി   
മാമ്പഴക്കാലവും  മാമ്പൂവിന്‍ ഗന്ധവും 
മുത്തശ്ശി  മാമ്പഴോം ഓര്‍മ്മയായി.
മമ്പഴച്ചാറെന്ന   പേരിലായി കിട്ടിയ 
ശീതളപാനീയമോന്നു നോക്കി 
ഓര്‍മ്മതന്‍ തീരത്ത് ഒറ്റക്കിരിക്കവേ 
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി

No comments:

Post a Comment