Sunday, December 29, 2013

..................

" സുഹൃത്തേ
നമുക്ക് പിരിയാം "
ഭൂമി ഉരുണ്ടതാണെന്നോർക്കാതെ
ഇരു ദിശയിൽ പിരിഞ്ഞവർ.
മബുക്കൾ
ഇനിയും കണ്ടുമുട്ടും.
അന്ന് ഹൃദയം തുറക്കുമ്പോൾ
ഓർമ്മകൾ ചികയുമ്പോൾ
സൂക്ഷിക്കുക.
കൊന്നിട്ടും ചാവാതെ
ചുരുണ്ടുകൂടിയൊരു പ്രണയം
അവിടെയുണ്ടെന്ന്  ഓർക്കുക. 

സൃഷ്ടി

കുലീനത മണ്ണിൽക്കുഴച്ച്
അധികം വന്ന വാരിയെല്ലൂരിയെടുത്ത്
ദൈവം സ്ത്രീയെ സൃഷ്ടിച്ചു .
നാണം മറക്കാൻ പറയാൻ മറന്നെങ്കിലെന്തു
വാരിയെല്ല് കടം വാങ്ങിയതാണെന്ന്
അവളെ എന്നും
ഒര്പ്പിച്ചിരുന്നല്ലോ..

ഒരു BRANDED പ്രണയം



അന്നാ പാര്‍ക്കിന്റെ ഇരു മൂലക്കിരുന്നപ്പോള്‍
നമ്മുടെ ഫോണില്‍ നിന്നും ഉതിർന്നത് 
ഒരേ 
ringtone

പരിചയത്തിനു കാരണം വേണ്ടാത്ത കാലത്ത്
നീ എന്നെ പരിചയപ്പെട്ടത്‌ ഒരു ringtone -ഇല് നിന്ന്.
:-)
മറ്റൊരു മൂലയ്ക്ക് ,
ഇതേ ringtone കേട്ടിരുന്നെങ്കില്‍......
മറ്റൊരു പരിചയഭാവം ഉടലെടുക്കുമാരുന്നോ....
??
വേണ്ട..
കവിതയില്‍ ചോദ്യം ഇല്ല... ;-)

ringtone -നു അപ്പുറം
ഞാന്‍ ശ്രദ്ധിച്ചത്
നിന്റെ branded shirt- ഉം
wood land shoe- ഉം .;-)
നീ ശ്രധിച്ചതെന്റെ
fastrack watch ഉം
branded jeans ഉം..
മറ്റൊരു branded partner- എ കണ്ടിരുന്നെങ്കില്‍,
നീയും ഞാനും
ringtone സൗന്ദര്യത്തെ തള്ളി പറഞ്ഞ്
അങ്ങോട്ട്‌ പോകുമായിരുന്നോ ???
വേണ്ട
കവിതയില്‍ ചോദ്യം ഇല്ല.... ;-)

jeans- ഇന്റെ pocket- ഇല്
പൊങ്ങി നിന്ന purse- നു ഭാരം പോര...
credit cards ആവണം ..:-)
സ്വയം അശ്വസിക്കെ
എന്റെ mexican purse- ഇന്മേല്‍
നിന്റെ കണ്ണുകള്‍ വലം വയ്ക്കുകയായിരുന്നു .
purse- നു ഭാരം കൂടിയ മറ്റാരേലും
അന്നവിടെ ഉണ്ടായിരുന്നെങ്കില്‍ ........?????
വേണ്ട .
കവിതയില്‍ ചോദ്യം ഇല്ല ..;-)

ringtone സാദൃശ്യത്തില്‍ പിടിച്ചു കയറി
ഞാനും നീയും ഒരുപാടു സംസാരിച്ചു.
നീയില്ലായിരുന്നെങ്കില്‍ ഞാനും
ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും
മറ്റൊരു branded partner- എ കണ്ടെത്തില്ലായിരുന്നോ ??
വേണ്ട ....
കവിതയില് ചോദ്യം ഇല്ല

പ്രണയിക്കാൻ കാരണം വേണ്ടാത്ത കാലത്ത്
ഒരു ringtone സാദൃശ്യത്തില്‍
ഒരു മണിക്കൂര്‍ ദൈർഖ്യത്തിൽ
നാം പ്രണയികള്‍ ആയി... :-)
പിരിയാന്‍ കാരണം വേണ്ടാത്ത കാലത്ത്
എന്റെയും നിന്റെയും
0 bank balance- ഇന്റെ സാദൃശ്യത്തില്‍
നാം ഒരു നാള്‍ പിരിയും..
പിന്നെ എന്തിനി നാടകം ?
ആഹ്ലാദിക്കൻ  മാത്രമോ??
അതോ നേരം പോക്കിനോ?
വേണ്ട....
കവിതയില്‍...
 അല്ല...
 പ്രണയത്തില്‍ ചോദ്യം ഇല്ല...
നമുക്ക് പ്രണയം തുടരാം.
പിരിയാന്‍
ഇല്ലാത്ത കാരണങ്ങള്‍ തേടും വരെ..

എഴുതാതെ പോയത്


വേദനകള്‍ ......................
അവ ഭാരിച്ചിരുന്നു..
പതി മങ്ങിയ കടലാസുതുണ്ടിണ്ടിലേക്ക് 
അവ പകര്‍ത്താന്‍ 
തൂലിക കൂടി വിസമ്മതിച്ചു ..
തൂലിക കടലാസിനെ 
അത്റമാത്റം  സ്നേഹിചിരുന്നിരിക്കണം

വികലാംഗ

വിശ്വസിക്കാത്തതെന്തേ 
ഞാനുമൊരു വികലാംഗ
.
.

.
.
.
.
.
ഹൃദയമില്ലുള്ളതൊരു 
തുള മാത്രം

മുത്തശ്ശി മാമ്പഴം

മണമുള്ള കാറ്റിന്റെ  മാധുര്യം തേടി 
മാഞ്ചോട്ടിലെത്തി   കിതച്ചു നില്‍ക്കെ 
മാമ്പഴക്കുഞ്ഞുങ്ങൾ അത്രയും ചില്ലമേല്‍ 
ആടിക്കളിച്ചു ചിരിച്ചു നിന്നു .
കളി ചിരിയെന്തിനെന്‍  പാദങ്ങളില്‍ നോക്കി  
 കളിയാക്കുവതെന്തേ  മാമ്പഴമേ 
കുട്ടിയാം ഞാനിത്ര  കുഞ്ഞായതെന്‍  
കുറ്റമല്ലലോ ഞാന്‍ വളരുകില്ലേ .. :-(
മാമ്പഴച്ചാറിന്റെ  ഗന്ധം പരത്തി 
കൊതിപ്പിച്ചതത്രയും നീ അല്ലയോ ??
എന്നിട്ടുമെന്തിനി മുത്തശ്ശി മാമ്പഴം 
ഞെട്ടറ്റു വീഴാതിരിപ്പു കൊമ്പില്‍ .
ഇന്നലെ വന്നതും മാമ്പഴം കട്ടതും 
ഞാനല്ലെന്റെട്ടൻ  കുട്ടനത്രേ .
കുട്ടിയല്ലേ ഞാന്‍ കാത്തിരിക്കാം 
നിന്‍ ചോട്ടിലൊരു മാമ്പഴം വീഴും വരെ.
പരിഭവം കണ്ണീരായി വഴിമാറുമാനേരം 
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി .
ഞെട്ടറ്റു  വീഴവെ, മണ്ണില്‍ പതിയവേ,
കൊതിയൂറും മനമൊന്നു ചിരിച്ചു മെല്ലെ .
.........................................................................
:-) :-)
 
ഈമ്പിക്കുടിക്കവേ ചുണ്ടിലായൂറിയ 
മാമ്പഴച്ചാറിന്നോരോര്മ്മയായി   
മാമ്പഴക്കാലവും  മാമ്പൂവിന്‍ ഗന്ധവും 
മുത്തശ്ശി  മാമ്പഴോം ഓര്‍മ്മയായി.
മമ്പഴച്ചാറെന്ന   പേരിലായി കിട്ടിയ 
ശീതളപാനീയമോന്നു നോക്കി 
ഓര്‍മ്മതന്‍ തീരത്ത് ഒറ്റക്കിരിക്കവേ 
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി

മരണം

ഒരിക്കൽ മാത്രം കടന്നുവന്നെൻ
ജഡം സ്വന്തമാക്കി
ആത്മം സ്വതന്ത്രമാക്കുന്ന
വിശ്വസ്ത സ്നേഹിതൻ.

....ഭ്രാന്ത് ....

ഭ്രാന്തായിരുന്നു 
നിനക്കല്ല ,
നിന്റെ കണ്ണുകൾക്ക്‌ .
വിഭ്രാന്തിയുടെ സ്വരമായിരുന്നു 
നിന്റെ വരികൾക്ക് .
തൊടുക്കുവാനുറച്ചു 
പാതിയിലുപേക്ഷിച്ച ശരങ്ങൾ 
നിന്റെയടുക്കൽ ആവോളമുണ്ടായിരുന്നു .
പിഴച്ച ലക്ഷ്യസ്ഥാനമായി 
നിന്റെ വിഭ്രാന്തി 
എന്നിലെത്തിയിരുന്നു .
കൂർത്ത  മുനമ്പിൽ 
ഒരു സൂര്യകാന്തിപ്പൂവ്‌ കൊരുത്തുകൊണ്ട് .
ഇനിയുമുണ്ടാവട്ടെ 
വിഭ്രാന്തിയുടെ സ്മരണകൾ ,
മുറിചെവിയന്റെ സൂര്യകാന്തിപ്പൂക്കൾ ,
ഇടം ചെവിയുടെ രഹസ്യങ്ങൾ .