അന്നാ പാര്‍ക്കിന്റെ ഇരു മൂലക്കിരുന്നപ്പോള്‍
നമ്മുടെ ഫോണില്‍ നിന്നും ഉതിർന്നത്
ഒരേ ringtone
പരിചയത്തിനു കാരണം വേണ്ടാത്ത കാലത്ത്
നീ എന്നെ പരിചയപ്പെട്ടത് ഒരു ringtone -ഇല് നിന്ന്.
:-)
മറ്റൊരു മൂലയ്ക്ക് ,
ഇതേ ringtone കേട്ടിരുന്നെങ്കില്‍......
മറ്റൊരു പരിചയഭാവം ഉടലെടുക്കുമാരുന്നോ....
??
വേണ്ട..
കവിതയില്‍ ചോദ്യം ഇല്ല... ;-)
ringtone -നു അപ്പുറം
ഞാന്‍ ശ്രദ്ധിച്ചത്
നിന്റെ branded shirt- ഉം
wood land shoe- ഉം .;-)
നീ ശ്രധിച്ചതെന്റെ
fastrack watch ഉം
branded jeans ഉം..
മറ്റൊരു branded partner- എ കണ്ടിരുന്നെങ്കില്‍,
നീയും ഞാനും
ringtone സൗന്ദര്യത്തെ തള്ളി പറഞ്ഞ്
അങ്ങോട്ട് പോകുമായിരുന്നോ ???
വേണ്ട
കവിതയില്‍ ചോദ്യം ഇല്ല.... ;-)
jeans- ഇന്റെ pocket- ഇല്
പൊങ്ങി നിന്ന purse- നു ഭാരം പോര...
credit cards ആവണം ..:-)
സ്വയം അശ്വസിക്കെ
എന്റെ mexican purse- ഇന്മേല്‍
നിന്റെ കണ്ണുകള്‍ വലം വയ്ക്കുകയായിരുന്നു .
purse- നു ഭാരം കൂടിയ മറ്റാരേലും
അന്നവിടെ ഉണ്ടായിരുന്നെങ്കില്‍ ........?????
വേണ്ട .
കവിതയില്‍ ചോദ്യം ഇല്ല ..;-)
ringtone സാദൃശ്യത്തില്‍ പിടിച്ചു കയറി
ഞാനും നീയും ഒരുപാടു സംസാരിച്ചു.
നീയില്ലായിരുന്നെങ്കില്‍ ഞാനും
ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും
മറ്റൊരു branded partner- എ കണ്ടെത്തില്ലായിരുന്നോ ??
വേണ്ട ....
കവിതയില്‍ ചോദ്യം ഇല്ല
പ്രണയിക്കാൻ കാരണം വേണ്ടാത്ത കാലത്ത്
ഒരു ringtone സാദൃശ്യത്തില്‍
ഒരു മണിക്കൂര്‍ ദൈർഖ്യത്തിൽ
നാം പ്രണയികള്‍ ആയി... :-)
പിരിയാന്‍ കാരണം വേണ്ടാത്ത കാലത്ത്
എന്റെയും നിന്റെയും
0 bank balance- ഇന്റെ സാദൃശ്യത്തില്‍
നാം ഒരു നാള് പിരിയും..
പിന്നെ എന്തിനി നാടകം ?
ആഹ്ലാദിക്കൻ മാത്രമോ??
അതോ നേരം പോക്കിനോ?
വേണ്ട....
കവിതയില്‍...
അല്ല...
പ്രണയത്തില്‍ ചോദ്യം ഇല്ല...
നമുക്ക് പ്രണയം തുടരാം.
പിരിയാന്‍
ഇല്ലാത്ത കാരണങ്ങള്‍ തേടും വരെ..
നമുക്ക് പ്രണയം തുടരാം.
പിരിയാന്‍
ഇല്ലാത്ത കാരണങ്ങള്‍ തേടും വരെ..
No comments:
Post a Comment