Monday, February 17, 2014

എങ്കിലും ഞാൻ നിന്നെ പ്രണയിക്കുന്നു


നിനക്കിനി മടങ്ങാം.
നിന്റെ അരക്കിറുക്കൻ സുഹൃത്തില്ലേ,
ആ ചിത്രകാരൻ.
അവന്റെ പാതിമുറിഞ്ഞ ഇടം ചെവിയുടെ
രഹസ്യങ്ങളന്വേഷിക്കാൻ
നിനക്കിനി മടങ്ങാം.

റാഷേലിനു പകുത്തു നൽകിയ
ഇടം ചെവിയിലെ രക്തക്കറകൾ
മഞ്ഞയായിരുന്നില്ലെന്നു
ഇനിയെങ്കിലും
നീയവന് പറഞ്ഞു കൊടുക്കൂ..
ഖനി പുരണ്ട ജീവിതങ്ങൾ
മഞ്ഞയായിരുന്നില്ലെന്നു
നീയും അറിയ്.
പ്രഷ്യൻ ബ്ലൂവിൽ അലിഞ്ഞില്ലാതായ
നിറങ്ങൾ പോലെ,
ഇനിയവൻ
മഞ്ഞയിൽ ചുവപ്പിനെ
മയക്കിക്കിടത്തിയിരുന്നോ???
ആവോ.....
അവനു ഭ്രാന്താണ്.
സൂര്യതാപമേറ്റു ചുവന്നതറിയാതെ,
സൂര്യനെ മഞ്ഞയിൽ മുക്കിയ ഭ്രാന്ത്.

അവനോടു പറയൂ
അവൻ മറന്നു വച്ച ചുവപ്പിനെ
കളഞ്ഞുകിട്ടിയതെനിക്കാണെന്നു.
കൂടെ
സൂര്യകാന്തിതോട്ടത്തി-
ലിട്ടെറിഞ്ഞ മഞ്ഞയും.
എന്റെ അസ്തമയങ്ങളിൽ
അവ ഒന്നിക്കട്ടെ.
 പിരിച്ചെഴുതാൻ
നീയും വരേണ്ടതില്ല..

# എങ്കിലും വാൻഗോഗ്
നിന്നെ ഞാൻ പ്രണയിക്കുന്നു.
നിന്റെ മഞ്ഞയേയും..

Friday, February 7, 2014

... കണ്ണുകൾ..


വന്യതയായിരുന്നു
അവളുടെ കണ്ണുകൾക്ക്‌.
അടക്കിപ്പിടിച്ചൊരു കാട്,
ഇരുട്ടിനെ  പ്രണയിച്ചവ.
അതിനുള്ളിലൊരു ലോകമുണ്ട്.
നിറയെ പുഴകളുള്ള
ഒരു ലോകം.
പൂമ്പാറ്റകളുള്ളൊരു ലോകം.
ശ് .....
മതി മതി.
വന്യത കണ്ടു മടങ്ങിക്കൊള്ളൂ.
വെളിച്ചം കടക്കാൻ പാടില്ല.
സൂര്യനെക്കണ്ട്
സൂര്യകാന്തിപ്പൂക്കൾ വിടര്ന്നാലോ??
അത് കണ്ട്
പുഴകൾ ഒഴികിത്തുടങ്ങിയാലോ??
പൂമ്പാറ്റകൾ പുറത്തേക്കു പറന്നാലോ??
വേണ്ട
മടങ്ങിക്കൊള്ളൂ.
അവളുടെ കണ്ണുകൾക്ക്‌
വന്യത മാത്രമാണ് 

Wednesday, January 29, 2014

ഒറ്റയാൾ പോരാട്ടം



 ആയുധമില്ലാത്ത ആദ്യ പോരാട്ടം.
ഒരു ഭ്രൂണമാവാൻ.
പോരാട്ടം ജയിച്ചവന്റെ
അഹങ്കാരമായിരുന്നു
ഗർഭപാത്രത്തിലെ അന്തിയുറക്കം.
ആയുധങ്ങളില്ലാത്ത അവസാന പോരാട്ടം.
ഒന്നാം മാസത്തിന്റെ ആദ്യപകുതിയിൽ.
കഷ്ടം.
ഒളിപ്പോരിനവിടെ
സ്ഥലമുണ്ടായിരുന്നില്ല

പ്രിയ വാൻ ഗോഗ്

 
പ്രിയ വാൻ ഗോഗ്
സൂര്യകാന്തിപ്പൂക്കൾക്ക്
ചുവപ്പായിരുന്നെങ്കിൽ
അവയെ നീ വിസ്മരിക്കുമായിരുന്നോ???
ഉവ്വ് എന്ന് പറയരുത്.
നിന്റെ സൂര്യകാന്തിപ്പൂക്കളിൽ
എന്റെ പ്രണയത്തിന്റെ രക്തനിറം
ഞാൻ കണ്ടുപോയി...

ബലി

ദിവസങ്ങളെ
ബലികൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
ഇന്നലെയെ ഞാൻ
അഗ്നിദേവന് നല്കുമായിരുന്നു.
നാളയെ
വായൂദേവനും.
ഇന്നലെകൾ കത്തിയമരട്ടെ.
നാളെകൾ കാറ്റിൽ പറക്കട്ടെ.
ഇന്നിന്റെ കാര്യം മാത്രം ചോദിക്കരുത്.
അവ
എന്റെ മാത്രം ബലിയാണ്

........... ദൈവത്തോട്.....


ജനനം
നിൻറെ തീരുമാനമായിരുന്നു.
എവിടെ?...
എങ്ങനെ?
എപ്പോ?
എല്ലാം നിൻറെ തീരുമാനം.
നീ പാതി
ഞാൻ പാതി
എന്നാരോ പറഞ്ഞതോർക്കുന്നു.
ഇനി
എനിക്ക് വിട്ടുതരൂ.
മരണമേ
ഞാൻ നിന്നെ പ്രണയിക്കട്ടെ.
എവിടെ?
എപ്പോൾ?
എങ്ങനെ?
എല്ലാം
എന്റേത് മാത്രം.
അങ്ങനെ
എനിക്കൊരു കവിതയാകണം.
നിൻറെ കയ്യൊപ്പില്ലാത്ത കവിത.
എന്റെ മാത്രം കയ്യൊപ്പുള്ള
കവിത.

Sunday, December 29, 2013

..................

" സുഹൃത്തേ
നമുക്ക് പിരിയാം "
ഭൂമി ഉരുണ്ടതാണെന്നോർക്കാതെ
ഇരു ദിശയിൽ പിരിഞ്ഞവർ.
മബുക്കൾ
ഇനിയും കണ്ടുമുട്ടും.
അന്ന് ഹൃദയം തുറക്കുമ്പോൾ
ഓർമ്മകൾ ചികയുമ്പോൾ
സൂക്ഷിക്കുക.
കൊന്നിട്ടും ചാവാതെ
ചുരുണ്ടുകൂടിയൊരു പ്രണയം
അവിടെയുണ്ടെന്ന്  ഓർക്കുക. 

സൃഷ്ടി

കുലീനത മണ്ണിൽക്കുഴച്ച്
അധികം വന്ന വാരിയെല്ലൂരിയെടുത്ത്
ദൈവം സ്ത്രീയെ സൃഷ്ടിച്ചു .
നാണം മറക്കാൻ പറയാൻ മറന്നെങ്കിലെന്തു
വാരിയെല്ല് കടം വാങ്ങിയതാണെന്ന്
അവളെ എന്നും
ഒര്പ്പിച്ചിരുന്നല്ലോ..

ഒരു BRANDED പ്രണയം



അന്നാ പാര്‍ക്കിന്റെ ഇരു മൂലക്കിരുന്നപ്പോള്‍
നമ്മുടെ ഫോണില്‍ നിന്നും ഉതിർന്നത് 
ഒരേ 
ringtone

പരിചയത്തിനു കാരണം വേണ്ടാത്ത കാലത്ത്
നീ എന്നെ പരിചയപ്പെട്ടത്‌ ഒരു ringtone -ഇല് നിന്ന്.
:-)
മറ്റൊരു മൂലയ്ക്ക് ,
ഇതേ ringtone കേട്ടിരുന്നെങ്കില്‍......
മറ്റൊരു പരിചയഭാവം ഉടലെടുക്കുമാരുന്നോ....
??
വേണ്ട..
കവിതയില്‍ ചോദ്യം ഇല്ല... ;-)

ringtone -നു അപ്പുറം
ഞാന്‍ ശ്രദ്ധിച്ചത്
നിന്റെ branded shirt- ഉം
wood land shoe- ഉം .;-)
നീ ശ്രധിച്ചതെന്റെ
fastrack watch ഉം
branded jeans ഉം..
മറ്റൊരു branded partner- എ കണ്ടിരുന്നെങ്കില്‍,
നീയും ഞാനും
ringtone സൗന്ദര്യത്തെ തള്ളി പറഞ്ഞ്
അങ്ങോട്ട്‌ പോകുമായിരുന്നോ ???
വേണ്ട
കവിതയില്‍ ചോദ്യം ഇല്ല.... ;-)

jeans- ഇന്റെ pocket- ഇല്
പൊങ്ങി നിന്ന purse- നു ഭാരം പോര...
credit cards ആവണം ..:-)
സ്വയം അശ്വസിക്കെ
എന്റെ mexican purse- ഇന്മേല്‍
നിന്റെ കണ്ണുകള്‍ വലം വയ്ക്കുകയായിരുന്നു .
purse- നു ഭാരം കൂടിയ മറ്റാരേലും
അന്നവിടെ ഉണ്ടായിരുന്നെങ്കില്‍ ........?????
വേണ്ട .
കവിതയില്‍ ചോദ്യം ഇല്ല ..;-)

ringtone സാദൃശ്യത്തില്‍ പിടിച്ചു കയറി
ഞാനും നീയും ഒരുപാടു സംസാരിച്ചു.
നീയില്ലായിരുന്നെങ്കില്‍ ഞാനും
ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീയും
മറ്റൊരു branded partner- എ കണ്ടെത്തില്ലായിരുന്നോ ??
വേണ്ട ....
കവിതയില് ചോദ്യം ഇല്ല

പ്രണയിക്കാൻ കാരണം വേണ്ടാത്ത കാലത്ത്
ഒരു ringtone സാദൃശ്യത്തില്‍
ഒരു മണിക്കൂര്‍ ദൈർഖ്യത്തിൽ
നാം പ്രണയികള്‍ ആയി... :-)
പിരിയാന്‍ കാരണം വേണ്ടാത്ത കാലത്ത്
എന്റെയും നിന്റെയും
0 bank balance- ഇന്റെ സാദൃശ്യത്തില്‍
നാം ഒരു നാള്‍ പിരിയും..
പിന്നെ എന്തിനി നാടകം ?
ആഹ്ലാദിക്കൻ  മാത്രമോ??
അതോ നേരം പോക്കിനോ?
വേണ്ട....
കവിതയില്‍...
 അല്ല...
 പ്രണയത്തില്‍ ചോദ്യം ഇല്ല...
നമുക്ക് പ്രണയം തുടരാം.
പിരിയാന്‍
ഇല്ലാത്ത കാരണങ്ങള്‍ തേടും വരെ..

എഴുതാതെ പോയത്


വേദനകള്‍ ......................
അവ ഭാരിച്ചിരുന്നു..
പതി മങ്ങിയ കടലാസുതുണ്ടിണ്ടിലേക്ക് 
അവ പകര്‍ത്താന്‍ 
തൂലിക കൂടി വിസമ്മതിച്ചു ..
തൂലിക കടലാസിനെ 
അത്റമാത്റം  സ്നേഹിചിരുന്നിരിക്കണം

വികലാംഗ

വിശ്വസിക്കാത്തതെന്തേ 
ഞാനുമൊരു വികലാംഗ
.
.

.
.
.
.
.
ഹൃദയമില്ലുള്ളതൊരു 
തുള മാത്രം

മുത്തശ്ശി മാമ്പഴം

മണമുള്ള കാറ്റിന്റെ  മാധുര്യം തേടി 
മാഞ്ചോട്ടിലെത്തി   കിതച്ചു നില്‍ക്കെ 
മാമ്പഴക്കുഞ്ഞുങ്ങൾ അത്രയും ചില്ലമേല്‍ 
ആടിക്കളിച്ചു ചിരിച്ചു നിന്നു .
കളി ചിരിയെന്തിനെന്‍  പാദങ്ങളില്‍ നോക്കി  
 കളിയാക്കുവതെന്തേ  മാമ്പഴമേ 
കുട്ടിയാം ഞാനിത്ര  കുഞ്ഞായതെന്‍  
കുറ്റമല്ലലോ ഞാന്‍ വളരുകില്ലേ .. :-(
മാമ്പഴച്ചാറിന്റെ  ഗന്ധം പരത്തി 
കൊതിപ്പിച്ചതത്രയും നീ അല്ലയോ ??
എന്നിട്ടുമെന്തിനി മുത്തശ്ശി മാമ്പഴം 
ഞെട്ടറ്റു വീഴാതിരിപ്പു കൊമ്പില്‍ .
ഇന്നലെ വന്നതും മാമ്പഴം കട്ടതും 
ഞാനല്ലെന്റെട്ടൻ  കുട്ടനത്രേ .
കുട്ടിയല്ലേ ഞാന്‍ കാത്തിരിക്കാം 
നിന്‍ ചോട്ടിലൊരു മാമ്പഴം വീഴും വരെ.
പരിഭവം കണ്ണീരായി വഴിമാറുമാനേരം 
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി .
ഞെട്ടറ്റു  വീഴവെ, മണ്ണില്‍ പതിയവേ,
കൊതിയൂറും മനമൊന്നു ചിരിച്ചു മെല്ലെ .
.........................................................................
:-) :-)
 
ഈമ്പിക്കുടിക്കവേ ചുണ്ടിലായൂറിയ 
മാമ്പഴച്ചാറിന്നോരോര്മ്മയായി   
മാമ്പഴക്കാലവും  മാമ്പൂവിന്‍ ഗന്ധവും 
മുത്തശ്ശി  മാമ്പഴോം ഓര്‍മ്മയായി.
മമ്പഴച്ചാറെന്ന   പേരിലായി കിട്ടിയ 
ശീതളപാനീയമോന്നു നോക്കി 
ഓര്‍മ്മതന്‍ തീരത്ത് ഒറ്റക്കിരിക്കവേ 
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി

മരണം

ഒരിക്കൽ മാത്രം കടന്നുവന്നെൻ
ജഡം സ്വന്തമാക്കി
ആത്മം സ്വതന്ത്രമാക്കുന്ന
വിശ്വസ്ത സ്നേഹിതൻ.