
നീ കേൾക്കുന്നുവെന്ന് കരുതട്ടേ..
നീ പ്രണയിച്ചതെന്തായിരുന്നു??
ചൂതാട്ടക്കാരന്റെ ജീർണതയോ!!
കറുപ്പുതിന്നവന്റെ കഥയോ!!
അപസ്മാരത്തിന്റെ ചുഴികളോ!!
അറിയില്ല എന്ന് പറയരുത്..
എനിക്ക് നിന്നോടസൂയയാണ്....
എന്നായിരുന്നു
നീയാ കടൽ കണ്ടെത്തിയത്?
സ്റ്റെനൊയുടെ ഹൃദയത്തിനപ്പുറം
ഇളകിമാറിഞ്ഞൊരു കടൽ..
അതും
നിന്റെ കഥാകാരന്റെ കണ്ണുകളിൽ..
ആവോ.. എന്ന് പറയരുത്.
എനിക്ക് വീണ്ടും അസൂയതോന്നുന്നു.
അവന്റെ കഥാപാത്രമാവാതെ
എങ്ങനെയാണ് നീ
അവന്റെ കഥാകാരിയായത്??
എങ്ങനെയാണ്
നീയവനെ കണ്ടെത്തിയത്?
അതെ അന്നാ
എനിക്ക് നിന്നോടസൂയയാണ്.
നിന്റെ പേരുമാത്രം എനിക്ക് കിട്ടിയതിൽ...
നീയാവാൻ കഴിയാത്തതിൽ...
ഫയദൊറിന്റെ സങ്കീർത്തനം... അസൂയ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ
ReplyDelete