Monday, April 13, 2015

വാകയരളികള്‍..

ഇനി ജനിക്കുമ്പോള്‍
നീയൊരു ചുവന്ന വാകയാവണം.
ഞാനൊരു മഞ്ഞയരളിയും.
'കാണാനാവുന്ന ദൂരത്ത്,
വേരുകള്‍ക്ക് ഇണചെരാനാവാത്തവിധം
നമുക്കകലങ്ങളിലായിരിക്കാം.
എന്റെ മഞ്ഞ നിന്നെ ഉന്മത്തനാക്കട്ടെ..
നിന്റെ ചുവപ്പെന്നെ കാമിനിയും.
വസന്തം പ്രണയമാകുന്ന രാവുകളില്‍
കൊഴിഞ്ഞു വീഴുന്ന പൂക്കളാല്‍
നമുക്ക് ചുംബിക്കാം..
മഞ്ഞയും ചുവപ്പും ഇണചേരുന്ന സന്ധ്യയില്‍
പ്രണയിക്കുന്ന വാകയരളികള്‍.. 

1 comment:

  1. "കാണാനാവുന്ന ദൂരത്തു, വേരുകള്‍ക്ക് ഇണ ചേരാനാവാത്ത വിധം നമുക്ക് അകലങ്ങളിലായിരിക്കാം."
    എഴുത്തുകാരി തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ടല്ലോ! കവിതകള്‍ ഒക്കെ ഇനി മാഗസിനുകള്‍ക്ക്‌ അയച്ചു കൊടുക്കണം. മത്സരങ്ങള്‍ക്കും. :)

    ReplyDelete