Wednesday, January 29, 2014

ഒറ്റയാൾ പോരാട്ടം



 ആയുധമില്ലാത്ത ആദ്യ പോരാട്ടം.
ഒരു ഭ്രൂണമാവാൻ.
പോരാട്ടം ജയിച്ചവന്റെ
അഹങ്കാരമായിരുന്നു
ഗർഭപാത്രത്തിലെ അന്തിയുറക്കം.
ആയുധങ്ങളില്ലാത്ത അവസാന പോരാട്ടം.
ഒന്നാം മാസത്തിന്റെ ആദ്യപകുതിയിൽ.
കഷ്ടം.
ഒളിപ്പോരിനവിടെ
സ്ഥലമുണ്ടായിരുന്നില്ല

1 comment:

  1. ഒന്നാം മാസത്തിന്റെ ആദ്യപകുതിയിൽ.
    കഷ്ടം.
    ഒളിപ്പോരിനവിടെ
    സ്ഥലമുണ്ടായിരുന്നില്ല...

    ഈശ്വരാ ഭഗവാനെ, അച്ഛന് നല്ലത് മാത്രം വരുത്തണേ....

    ReplyDelete